Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gold Prices

സ്വർണവില കൂടുന്നത് ലോകമെന്പാടുമുള്ള കേന്ദ്ര ബാങ്കുകൾ വാങ്ങിച്ചുകൂട്ടുന്നതുകൊണ്ട്: നിർമല സീ​​​താ​​​രാ​​​മ​​​ൻ

ന്യൂ​​​ഡ​​​ൽ​​​ഹി: കു​​​തി​​​ച്ചു​​​യ​​​രു​​​ന്ന സ്വ​​​ർ​​​ണ​​​വി​​​ല​​​യി​​​ൽ ആ​​​ശ​​​ങ്ക​​​പ്പെ​​​ടേ​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​​മി​​​ല്ലെ​​​ന്ന് കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രി നി​​​ർ​​​മ​​​ല സീ​​​താ​​​രാ​​​മ​​​ൻ. മി​​​ക്ക രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ​​​യും കേ​​​ന്ദ്ര​​​ബാ​​​ങ്കു​​​ക​​​ൾ സ്വ​​​ർ​​​ണ​​​വും വെ​​​ള്ളി​​​യും വാ​​​ങ്ങി ശേ​​​ഖ​​​രി​​​ക്കു​​​ന്ന​​​തു​​​കൊ​​​ണ്ടാ​​​ണ് അ​​​വ​​​യു​​​ടെ വി​​​ല വ​​​ലു​​​താ​​​യി വ​​​ർ​​​ധി​​​ച്ച​​​തെ​​​ന്ന് ബ​​​ജ​​​റ്റി​​​നു​​​ശേ​​​ഷം പ​​​തി​​​വാ​​​യി ന​​​ട​​​ത്താ​​​റു​​​ള്ള വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ നി​​​ർ​​​മ​​​ല പ​​​റ​​​ഞ്ഞു.

രാ​​​ജ്യ​​​ത്തി​​​ന്‍റെ ആ​​​ഭ്യ​​​ന്ത​​​ര​​​വി​​​പ​​​ണി​​​യി​​​ലെ സ്വ​​​ർ​​​ണ​​​ത്തി​​​ന്‍റെ ധാ​​​രാ​​​ള​​​മാ​​​യ ആ​​​വ​​​ശ്യം ’സീ​​​സ​​​ണ​​​ൽ’ മാ​​​ത്ര​​​മാ​​​ണ്. സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ സ​​​ർ​​​ക്കാ​​​ർ നി​​​രീ​​​ക്ഷി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്. സ്വ​​​ർ​​​ണ​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യം വ​​​ർ​​​ധി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും അ​​​വ​​​യു​​​ടെ വി​​​ല ചി​​​ല ’പ്ര​​​ത്യേ​​​ക പ​​​രി​​​ധി​​​ക​​​ൾ’ മ​​​റി​​​ക​​​ട​​​ന്നി​​​ട്ടി​​​ല്ലെ​​​ന്നും ആ​​​ശ​​​ങ്ക​​​പ്പെ​​​ടേ​​​ണ്ട​​​തി​​​ല്ലെ​​​ന്നും നി​​​ർ​​​മ​​​ല ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യു​​​ള്ള വ്യാ​​​പാ​​​ര സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ കേ​​​ന്ദ്ര വാ​​​ണി​​​ജ്യ​​​മ​​​ന്ത്രി വി​​​ല​​​യി​​​രു​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണ്. അ​​​ടു​​​ത്ത​​​ഘ​​​ട്ട ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കാ​​​യി ത​​​യാ​​​റെ​​​ടു​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും നി​​​ർ​​​മ​​​ല പ​​​റ​​​ഞ്ഞു.

അ​​​മേ​​​രി​​​ക്ക​​​യു​​​ടെ പു​​​തി​​​യ തീ​​​രു​​​വ മാ​​​റ്റ​​​ങ്ങ​​​ളി​​​ൽ ഇ​​​പ്പോ​​​ഴേ താ​​​ൻ പ്ര​​​തി​​​ക​​​രി​​​ക്കു​​​ന്ന​​​ത് ’വ​​​ള​​​രെ നേ​​​ര​​​ത്തേ’​​​യാ​​​യി​​​പ്പോ​​​കു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച ചോ​​​ദ്യ​​​ത്തി​​​ന് കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ മ​​​റു​​​പ​​​ടി.

Business

2026ലും ​സ്വ​ര്‍​ണ​വി​ല കു​തി​ക്കും; കേ​ര​ള​ത്തി​ല്‍ പ​വ​ന് ല​ക്ഷ​ങ്ങ​ൾ ന​ൽ​കേ​ണ്ടി വ​രും?

2025 അ​വ​സാ​നി​ക്കാ​ന്‍ 31 ദി​വ​സ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ബാ​ക്കി​യു​ള്ള​ത്. 2026ലേ​ക്ക് ക​യ​റു​മ്പോ​ള്‍ സാ​മ്പ​ത്തി​ക​രം​ഗം ശ്ര​ദ്ധ വെ​ക്കു​ന്ന​ത് സ്വ​ര്‍​ണ​വി​ല​യി​ലെ ഉ​യ​ര്‍​ച്ച് താ​ഴ്ച്ച​ക​ളാ​ണ്. കു​ത്ത​നെ ഇ​ടി​വു സം​ഭ​വി​ക്കാ​തെ അ​ഭൂ​ത​പൂ​ര്‍​വ​മാ​യ മു​ന്നേ​റ്റ​മാ​ണ് ക​ഴി​ഞ്ഞ 11 മാ​സ​ങ്ങ​ളാ​യി സ്വ​ര്‍​ണ​വി​ല​യി​ല്‍ സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഈ ​മാ​സ​മാ​ണ് കേ​ര​ള​ത്തി​ലെ സ്വ​ര്‍​ണ വി​ല ര​ണ്ടാ​ഴ്ച ഇ​ട​വേ​ള​യ്ക്ക് ശേ​ഷം വീ​ണ്ടും 94,000 രൂ​പ ക​ട​ന്ന​ത്.

മു​ന്‍​പ് ന​വം​ബ​ര്‍ 13നാ​യി​രു​ന്നു ഇ​ത്ത​ര​ത്തി​ല്‍ വി​ല ഉ​യ​ര്‍​ന്ന് 94000-ത്തി​ലേ​ക്ക് എ​ത്തി​യ​ത്. അ​തു​കൊ​ണ്ട് ത​ന്നെ സ്വ​ര്‍​ണ​വി​ല കു​തി​പ്പ് തു​ട​രു​മെ​ന്ന് നി​ഗ​മ​ന​ത്തി​ലാ​ണ് സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​രും ബി​സി​ന​സ് ലോ​ക​വും. ആ​ഗോ​ള രം​ഗ​ത്ത് അ​ഭൂ​ത​വ​ര്‍​ധ​ന​വ് സം​ഭ​വി​ച്ചാ​ല്‍ കേ​ര​ള​ത്തി​ല്‍ സ്വ​ര്‍​ണ വി​ല 1.20 ല​ക്ഷം രൂ​പ​യി​ലേ​ക്ക് ഉ​യ​രു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. ഇ​ത് ഗ്രാ​മി​ന്‍റെ നി​ര​ക്കി​ല്‍ 15,000​ലേ​ക്കു​മെ​ത്തു​മെ​ന്നും വി​ദ​ഗ്ധ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

കേ​ന്ദ്ര ബാ​ങ്കു​ക​ളു​ടെ വാ​ങ്ങ​ല്‍, പ​ണ​പ്പെ​രു​പ്പ സ​മ്മ​ര്‍​ദ്ദം, യു​എ​സ് താ​രി​ഫു​ക​ള്‍ തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളാ​ണ് സ്വ​ര്‍​ണ​വി​ല​യി​ല്‍ അ​പ്ര​തീ​ക്ഷി​ത മു​ന്നേ​റ്റ​ത്തി​ന് കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. ഇ​പ്പോ​ഴി​താ 2026ലും ​സ്വ​ര്‍​ണ​വി​ല​യി​ല്‍ റി​ക്കാ​ര്‍​ഡ് മു​ന്നേ​റ്റ​മു​ണ്ടാ​കു​മെ​ന്ന വാ​ര്‍​ത്ത​യാ​ണ് പു​റ​ത്ത് വ​രു​ന്ന​ത്.

ഒ​ക്ടോ​ബ​ര്‍ 20-ന് ​രേ​ഖ​പ്പെ​ടു​ത്തി​യ 4381.21 ഡോ​ള​റാ​ണ് സ്വ​ര്‍​ണ​ത്തി​ന്‍റെ ഇ​തു​വ​രെ​യു​ള്ള ഏ​റ്റ​വും ഉ​യ​ര്‍​ന്ന വി​ല. 2026ലും ​ഇ​തി​നെ​യും മ​റി​ക്ക​ട​ക്കു​മെ​ന്നും കു​റ​ഞ്ഞ​പ​ക്ഷം 5000 ഡോ​ള​റി​ലേ​ക്ക് വി​ല എ​ത്തു​മെ​ന്നാ​ണ് ബാ​ങ്ക് ഓ​ഫ് അ​മേ​രി​ക്ക​യു​ടെ ക​ണ​ക്കു​കൂ​ട്ട​ല്‍. വി​ല അ​ഞ്ചു മു​ത​ല്‍ 20 ശ​ത​മാ​നം വ​രെ വ​ര്‍​ധി​ക്കു​മെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ നി​രീ​ക്ഷ​ണം.

അ​താ​യ​ത് നി​ല​വി​ലെ വി​ല​യി​ല്‍ നി​ന്നും 19 ശ​ത​മാ​നം മു​ന്നേ​റ്റം. അ​തേ​സ​മ​യം ഡോ​യ്‌​ചെ ബാ​ങ്കി​ന്‍റെ വി​ല​യി​രു​ത്ത​ല്‍ പ്ര​കാ​രം സ്വ​ര്‍​ണ വി​ല 4,950 ഡോ​ള​റി​ലേ​ക്ക് എ​ത്തു​മെ​ന്നാ​ണ്. കേ​ന്ദ്ര ബാ​ങ്കു​ക​ളു​ടെ വാ​ങ്ങ​ലും പ​ലി​ശ നി​ര​ക്ക് കു​റ​യ്ക്ക​ലാ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്നും വി​ല വ​ര്‍​ധ​ന​വ് മാ​ത്ര​മേ സം​ഭ​വി​ക്കു​വെ​ന്നും ഡോ​യ്‌​ചെ വ്യ​ക്ത​മാ​ക്കു​ന്നു. എ​ന്നാ​ല്‍ ഗോ​ള്‍​ഡ്മാ​ന്‍ സാ​ക്‌​സ് പ്ര​വ​ചി​ക്കു​ന്ന വി​ല 4900 ഡോ​ള​റാ​ണ്. യു.​എ​സ് ഫെ​ഡ​റ​ല്‍ റി​സ​ര്‍​വ് 75 അ​ടി​സ്ഥാ​ന നി​ര​ക്ക് കു​റ​യ്ക്കും എ​ന്നും പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്നു.

Kerala

സ്വ​ർ​ണ​വി​ല വീ​ണ്ടും മു​ക​ളി​ലേ​ക്ക്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല വീ​ണ്ടും ഉ​യ​ർ​ന്നു. ഗ്രാ​മി​ന് 40 രൂ​പ​യും പ​വ​ന് 320 രൂ​പ​യു​മാ​ണ് കൂ​ടി​യ​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 11,175 രൂ​പ​യി​ലും പ​വ​ന് 89,400 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

ബു​ധ​നാ​ഴ്ച ഗ്രാ​മി​ന് 90 രൂ​പ​യും പ​വ​ന് 720 രൂ​പ​യും കു​റ​ഞ്ഞി​രു​ന്നു. സം​സ്ഥാ​ന​ത്ത് ചാ​ഞ്ചാ​ട്ടം തു​ട​രു​ന്ന സ്വ​ർ​ണ​വി​ല ചൊ​വ്വാ​ഴ്ച ഗ്രാ​മി​ന് 65 രൂ​പ​യും പ​വ​ന് 520 രൂ​പ​യും ഇ​ടി​ഞ്ഞി​രു​ന്നു. ഇ​തോ​ടെ ക​ഴി​ഞ്ഞ മൂ​ന്നാ​ഴ്ച​യ്ക്കി​ടെ പ​വ​ന് കു​റ​ഞ്ഞ​ത് 8,280 രൂ​പ​യാ​ണ്; ഗ്രാ​മി​ന് 1,035 രൂ​പ​യും.

ഒ​ക്ടോ​ബ​ർ 17നും 21​നും രേ​ഖ​പ്പെ​ടു​ത്തി​യ ഗ്രാ​മി​ന് 12,170 രൂ​പ​യും പ​വ​ന് 97,360 രൂ​പ​യു​മാ​ണ് കേ​ര​ള​ത്തി​ലെ സ​ർ​വ​കാ​ല ഉ​യ​രം. ജ​നു​വ​രി 22നാ​ണ് പ​വ​ന്‍ വി​ല ആ​ദ്യ​മാ​യി 60,000 ക​ട​ന്ന​ത്. 31ന് ​പ​വ​ന് ഒ​റ്റ​യ​ടി​ക്ക് 960 രൂ​പ ഉ​യ​ർ​ന്ന് 61,000 രൂ​പ​യെ​ന്ന പു​തി​യ ഉ​യ​രം താ​ണ്ടി.

Latest News

Up